പച്ചക്കറി കൃഷിയിൽ നൂറ് മേനി തിളക്കവുമായി കൊല്ലം ബിഷപ്പ് ഹൗസ്.
കോവിഡ്-19 കാലയളവില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കേരള സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കിയ സുഭിക്ഷകേരളം പദ്ധതി പ്രകാരം കൊല്ലം ബിഷപ്പ് ഹൗസിൽ ചെയ്ത പച്ചക്കറി കൃഷിയിലാണ് വന്‍ വിജയം നേടിയിരിക്കുന്നത്
കൊല്ലം ബിഷപ്പ് ഹൗസിലെ ഒരേക്കർ വരുന്ന ഭൂമിയിലാണ് മണ്ണിൽ പരീക്ഷണം നടത്താൻ കൊല്ലം മെത്രാൻ പോൾ ആൻ്റ്ണി മുല്ലശേരിയും വൈദ്യ കരും,ബിഷപ്പ് ഹൗസിലെ ജീവനക്കാരും തീരുമാനിച്ചത്. പക്ഷേ അത് ഇത്രയും വലിയ വിജയമാകുമെന്ന് ആരും കരുതിയില്ല. കൃത്യമായ പരിചരണത്തിലൂടെയാണ് ഈ കാർഷിക വിപ്ലവത്തിൽ നൂറ് മേനിക്കൊയ്യാൻ ബിഷപ്പ് ഹൗസിന് സാധ്യമായത്.രാവിലെയും, വൈകിട്ടും പച്ചക്കറിതൈകൾക്ക് വേണ്ട വെള്ളം തളിക്കൽ. വളപ്രയോഗം. കീടങ്ങളെ അകറ്റാൻ കീടനാശിനി പ്രയോഗം, തികച്ചും ജൈവവളമാണ് .പച്ചക്കറികൾക്ക് ഉപയോഗിക്കുന്നത്. തക്കാളി, വെണ്ട, വഴുതന, , പച്ചമുളക്, പയർ, ചീര, പാവൽ ,ക്യാബേജ്, ബീറ്റ്റൂട്ട്, വാഴ, കപ്പ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.കൂടാതെ കോഴി, പശു എന്നിവയും ഇവിടെ വളർത്തുന്നുണ്ട്.
source
Comments
0 comments